26 ഒക്‌ടോബർ 2010
മൂട്ട ദേശീയമൃഗം
ദുബൈയിലെ എല്ലാ ബാച്ചിലേര്‍സ് റൂംമിന്‍റെയും ഒരു ആഭിബാജിയ ഘടകമാണ് മൂട്ട. മൂട്ട കടിക്കാതെ ഉറക്കം വരില്ല എന്നാ സ്ഥിതി വരെ ആയിട്ടുണ്ട് ചില ബാച്ചിലരന്‍ മാര്‍ക്ക്. എത്ര ബോംബിംഗ് നടത്തിയാലും ആ പരിപ്പ് ഈ കലത്തില്‍ വേകില്ലന്നു പറഞ്ഞ് അടുത്ത മാസത്തേക്ക് പൂര്‍വാതികം ഭംഗിയായി ഉണ്ടായി വരുന്ന മൂട്ട ഇവിടെ ഇല്ലയിരുന്നെങ്കില്‍ എത്ര ആള്കാര്‍ക്ക് ജോലി നഷ്ട്ടപ്പെട്ടേനെ . മൂട്ട ഒരു നല്ല തൊഴില്‍ ദാദാവാണെന്നു രഹസിയമായി പറയപ്പടുന്നു . അവര്‍ ഇല്ലായിരുന്നെങ്കില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന പെസ്റ്റ് കണ്ട്രോള്‍ കമ്പനിക്കാര്‍ എല്ലാം പൂട്ടി പോയേനെ. അത് കൊണ്ട് മൂട്ട സുഹ്രുത്തെ നിനക്ക് സ്തുതി. തട്ടിന്‍ പുറത്തു കിടക്കുന്നവന്‍റെ(ഡബിള്‍ ഫ്ലോര്‍ കട്ടിലിന്റെ മുകളില്‍)ചോര കുടിക്കാന്‍ ഒരു അല്പം ബുദ്ധിമുട്ടാന്നു ഒരു അഭിപ്രായം മൂട്ട ഫ്രണ്ട് സു കള്‍ക്കിടയിലുണ്ഡ്. കാരണം മുകളില് വരെ കയറിയെത്താന്‍ ഭയങ്കര ബുദ്ധിമുട്ടാണ് പോലും. താഴെ കിടക്കുന്നവന്‍റെ കാരിയം കട്ട പോക. അദിയമായി ബെഡ് സ്പേസ് അന്നേഷിച്ചു വന്ന പയ്യനോട് റൂമിലെ കാരണവര്‍ മൂട്ട യുണ്ടോ ചേട്ടാ എന്നാ വളര നിഷ്കളങ്കമായ ചോദ്യത്തോട് വളര സരസമായി തന്നെ മൂട്ട U .A .E യുട ദേശീയമൃഗം ആണ് അതുകൊണ്ട് നമുക്ക് അതിനോട് പോകാന്‍ പറയാന്‍ പറ്റുമോ എന്ന ചോദിയം ഇപ്പോളും ഞാന്‍ ഓര്‍കുന്നു എന്തൊരു മഹാ മനസ്കത അല്ലെ. അയ്യോ ഏതായാലും ഇതൊന്നും വലിയ ഷേക്കിന്റെ ചെവിയില്‍ എത്തേണ്ട കാരണം സലിം കുമാര്‍ പറഞ്ഞപോലെ എങ്ങാനും ദേശീയമൃഗം ആക്കിയാലോ. U .A .E ക്ക് ഒരു സ്വഭാവംമുണ്ട് ലുങ്കി ന്യൂസ് നിയമമാക്കുന്നത് തലമൂത്ത പ്രവാസി അണ്ണമ്മാരോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും ( ആള്‍കാര്‍ക്കിടയില്‍ പോപ്പുലറായി പ്രചരിച്ച വാര്‍ത്ത = ലുങ്കി ന്യൂസ് ) അതുകൊണ്ട് ഈ കാരിയം ഒരു ലുങ്കി ന്യൂസ് ആക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്ന്നില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ