എന്റെ ഒരു പ്രിയ സുഹൃത്തിനു പറ്റിയ ഒരു അബതമാണ് ഞാന്‍ ഇന്ന് ഇവിടെ ബ്ലോഗുന്നത് അതില്‍ എന്റെതായ കുറച്ചു മസാല കൂടി ചേര്‍ക്കുന്നു
പ്രിയ സുഹ്രുത്തെ എന്നോട് ക്ഷമി. നിനക്ക് ഞാന്‍ കുട്ടന് അന്ന് നാമകരണം ചെയ്യട്ടെ !!!!!
-----------------------------------------------------
അമ്മെ കുട്ടന് എന്തിയെ??? ങ്ങ മോനോ അവന് കോയമ്പത്തൂര്‍ അമ്മാവന്റെ വീട്ടില്‍ പോയിരിക്കുവ നിന്നോടോന്നും അവന് പറഞ്ഞില്ലെ !!!!
ആ നിന്നോടോന്നും പറഞ്ഞില്ലെ എന്ന ചോദിയം കേട്ടപ്പോള്‍ എന്തോ ഒരു പന്തികേട് എനിക്ക് തോന്നാതിരുന്നില്ല
പിന്നെ ഞങ്ങലുട സ്ഥിരം ക്യാമ്പ് ആയ ദിനേശന്റെ തൈയല്കടയില് ഒരു കുപ്പിയും പൊട്ടിച്ചു ഇവനിംഗ് കത്തി ആരംഭിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഇ വിഷയം എടുത്തിട്ടു
അപ്പോളാണ് അറിയുന്നത് അവനെ നേരെയാക്കാന്‍ അങ്ങോട്ട് വിട്ടതാനെന്നു....
എന്തായാലും അവനെ ഒന്ന് വിളിച്ചു നോക്കാം കുയില്‍ പറഞ്ഞു
അരെയും സ്വന്തം ഫോണില്‍ നിന്നും മിസ്സ് കാള്‍ അല്ലാത്തെ ഇന്ന് വരെ വിളിചിട്ടില്ലാത്ത കുയില്‍ (ഞങ്ങള്‍ കളിയാക്കി വിളിക്കുന്നതാണ്) ഞങ്ങള്‍ അടിച്ച ലോക്കല്‍ സാധനത്തിന്റെ കിക്കില്‍ കുട്ടനെ വിളിക്കാന്‍ തീരുമാനിച്ചു .
ഹലോ അളിയാ നീ എവിടയാട..
എന്ടളിയ ഒന്നും പറയണ്ട അടുത്ത പരശു റാം വരന് കത്ത് നിക്കുവ
എന്തുവാടാ ഒന്ന് തെളിച്ച് പറ മനുഷനെ ഒരുമാതിരി കൊപ്പക്കാതെ
ആശാന്റെ സ്വബാവം നല്ലവണ്ണം അറിയവുന്നതുകരണം ഒരു വെടിക്കുള്ള മരുന്ന് ഇപ്പൊ കിട്ടുമെന്നുള്ളത് അറിയാവുന്നതിനാല്‍ എല്ലാവരുടയും അഭ്യര്‍ത്ഥന മാനിച്ചു ഫോണ്‍ ലൌദ് സ്പീകറില്‍ ഇട്ടു സഭയുട നടുക്ക് വച്ചു.
എടാ അമ്മാവന് രണ്ടു കിലോ കോഴി ഇറച്ചി വാങ്ങാന്‍ വിട്ടതാ
ഇറച്ചിയും വാങ്ങി വരുന്ന വഴിക്ക് ഒരു പറ്റു പറ്റി.
പറ്റിയന്നു മാത്രം പറഞ്ഞാല്‍ മതി നിനക്ക് അത് സാദാരണയനല്ലോ
എടാ ഈ ലെവല്‍ ക്രോസ്സില്‍ വന്നപ്പോള്‍ ട്രെയിന്‍ വരന് അടച്ചേക്കുവരുന്നു അപ്പൊ ലേശം ഹാന്‍സ് വച്ചേക്കാം എന്ന് വിചാരിച്ച്
ഇറച്ചി കൂട് ലവള് ക്രോസില്‍ തൂകി ഹാന്‍സും വചോണ്ടിരിക്കുംബോള കൊപ്പുണ്ടാക്കാന് മറ്റോള് വിളിക്കുന്നത്
( മറ്റോള് അത് നമ്മുട കഥാ നായകന്റെ ലൈന്‍ ആണ് ... അതും വലിയ സംഭവമാണ് അത് ഞാന്‍ പിന്നീടോരവസരത്തില് പറയാം )
പറഞ്ഞു പറഞ്ഞു ട്രെയിന്‍ വന്നപ്പോള്‍ സൌണ്ട് കാരണം കുറച്ചു അപ്പുറതോട്ടു മറിയതാടാ..
തിരിച്ചു വന്നു നോക്കുമ്പോള്‍ ലെവല്‍ ക്രോസ് പൊങ്ങി പോയി
എന്റെ ഇറച്ചി അതാ ക്രോസ് ബാറിന്റെ നടുകായി മുകളില്‍ തൂങി കിടക്കുന്നു
ഇറച്ചി മുകളിലും ഞാന്‍ ഇവിടാ തഋെയുംമായി മാറ്റേത് പോയ അണ്ണാനെ പോലെ ഞാന്‍ ഇവിടെ നിക്കുവാ
വാച്ച് മാനോട് ചോദിച്ചപ്പോള്‍ അടുത്ത പരശു റാം വരാനുണ്ട് അത് വരെ വെയിറ്റ് ചെയ്യ്യാന്‍ പറഞ്ഞു.
അത് കൊണ്ട് പരശു റാം വരന് വെയിറ്റ് ചൈയ്യുകയാ
ഇത് കേട്ടപ്പോള്‍ ഒരു റൌണ്ട് അടിച്ചു മൂടയിരുന്ന ഞങ്ങള്‍ നോര്‍മല്‍ ആയി പോയി
എങ്ങനെ ഒഴിച്ചാലും എല്ലാവര്ക്കും സ്കേല്‍ വച്ചു ഒഴിച്ചമാതിരി ഒഴിക്കുന്ന
ദിനശന് ഒരു സൈഡില്‍ നിന്നും രണ്ടാം റൌണ്ട് ഒഴിച്ച് തുടങ്ങി
kidu
മറുപടിഇല്ലാതാക്കൂകൊള്ളാം മനോഹരം ... പക്ഷെ ,,,,, തലയില്‍ പൂട ഇല്ലേന്നൊരു ശങ്ക ....
മറുപടിഇല്ലാതാക്കൂ